തിരുവനന്തപുരം: നഗരത്തിലെ വിവിധ പാര്‍ക്കിങ് സ്ഥലങ്ങളില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ കൂടി മെഡിക്കല്‍ കോളജ് പൊലീസിന്‍െറ പിടിയിലായി.
കഴക്കൂട്ടം കഠിനംകുളം ചിറയ്ക്കല്‍ വാര്‍ഡില്‍ ഏറയ്ക്കല്‍ ചരുവിളാകം വീട്ടില്‍ സമീര്‍ (19), മുട്ടത്തറ വള്ളക്കടവ് പൊന്നറനഗര്‍ ഹൗസ് നമ്പര്‍ 98ല്‍ താമസം മൗഫാസില്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച 20 ഓളം ബൈക്കുകള്‍ മോഷ്ടിച്ച നാലുപേരെ സിറ്റി പൊലീസ് പിടികൂടിയിരുന്നു. മെഡിക്കല്‍ കോളജ് പാര്‍ക്കിങ് സ്ഥലത്തുനിന്ന് രാത്രിയില്‍ ബൈക്കുകള്‍ മോഷണം പോയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസിനെ മഫ്തിയില്‍ പാര്‍ക്കിങ് സ്ഥലത്ത് നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ പ്രതികള്‍ പാര്‍ക്കിങ് സ്ഥലത്തത്തെി ആദ്യം ബൈക്കിന്‍െറ പൂട്ട് പൊട്ടിച്ചു. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് ഇവരെ പിടികൂടുയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
മുജീബ് കണിയാപുരത്തുള്ള സ്വകാര്യ വസ്ത്രശാലയില്‍ കയറി നാല് ലക്ഷം രൂപ മോഷ്ടിച്ച കേസിലും പ്രതിയാണ്. ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ ഷീന്‍ തറയില്‍, മെഡിക്കല്‍ കോളജ് എസ്.ഐ എസ്. ബിജോയ്, ഗ്രേഡ് എസ്.ഐമാരായ ജയകുമാരന്‍നായര്‍, ബാബു, അശോകന്‍, എസ്.സി.പി.ഒമാരായ ജയശങ്കര്‍, വിജയബാബു, നജീബ്, സി.പി.ഒ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.